ബംഗര്‍കോട്ട: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ സെക്യുലര്‍(ജെഡിഎസ്) നേതാവുമായ എച്ച്ഡി കുമാരസ്വാമി. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുണ്ടായ 14 മാസത്തെ ഭരണകാലത്ത് താന്‍ ഒരു ക്ലര്‍ക്കിനെ പോലെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് കുമാരസ്വാമി പറഞ്ഞു.
താന്‍ സഖ്യസര്‍ക്കാറിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് സ്വന്തം ഇഷ്ടപ്രകാരം ഭരണം നടത്താന്‍ സാധിച്ചിരുന്നില്ല. സിദ്ധരാമയ്യയുടേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടേയും സമ്മര്‍ദ്ദത്തിലകപ്പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഗല്‍കോട്ടില്‍ നടന്ന ജെഡിഎസ് ഏകദിന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെഡിഎസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത് കോണ്‍ഗ്രസിന് നഷ്ടമാണുണ്ടാക്കിയതെന്നും അതിനാലാണ് പാര്‍ട്ടിക്ക് കര്‍ണാടകയില്‍ 14 എംഎല്‍എമാരെ നഷ്ടപ്പെട്ടതെന്നും ജനുവരി ഒമ്പതിന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടിരുന്നു.