ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെ വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലുമെത്തിയ നേതാവുമായ ഖുശ്ബു. ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെയാണു പാര്‍ട്ടി അംഗം കൂടിയാണു ഖുശ്ബു കടുത്ത വിമര്‍ശനം നടത്തിയത്.
സ്ത്രീകളെ അപകീര്‍ത്തപ്പെടുത്തുന്നതു രാഷ്ട്രീയത്തിനതീതമായി എതിര്‍ക്കപ്പെടണമെന്നു കനിമൊഴിയെ പിന്തുണച്ചു ഖുശ്ബു കുറിച്ചു. ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കനിമൊഴി നടത്തിയ പ്രസ്താവനയ്ക്കെതിരെയായിരുന്നു ഗോപീകൃഷ്ണന് വിവാദ പരാമര്‍ശം നടത്തിയത്.
തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു നേതാവിന്റെ ചോദ്യം. കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്. അവള് അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂവെന്ന് ഖുശ്ബു കുറിച്ചു
Discussion about this post