ചെന്നൈ: സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്‍’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്.
എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 1996 ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്.
2010 ലാണ് ‘യന്തിരന്‍’ സിനിമ പുറത്തിറങ്ങിയതാണ്. അന്ന് കേസ് കൊടുത്തിട്ട് വര്‍ഷം പത്ത് പിന്നിട്ടു. ഈ വര്‍ഷക്കാലയളവില്‍ ശങ്കര്‍ കോടതിയില്‍ ഹാജരാകുന്നതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 2018 ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.
Discussion about this post