ഹരിദ്വാര്‍: 60 വര്‍ഷമായി ഗുഹകളില്‍ താമസമാക്കിയ സ്വാമി ശങ്കര്‍ദാസ് എന്ന 80കാരന്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന ചെയ്തത് ഒരു കോടി രൂപ. തന്റെ ഗുരു താത് വാലേ ബാബായ്‌ക്കൊപ്പം ഗുഹകളില്‍ കഴിഞ്ഞ സമയത്ത് കാണാനെത്തിയവര്‍ നല്‍കിയ പണമാണ് ഇതെന്നും സ്വാമി ശങ്കര്‍ദാസ് വ്യക്തമമാക്കി കൊണ്ടാണ് തുക സംഭാവന ചെയ്തത്.
ഒരു കോടിയുടെ ചെക്കാണ് സ്വാമി രാംദാസ് ക്ഷേത്രത്തിനായി കൈമാറിയത്. അന്‍പത് വര്‍ഷത്തോളം ലഭിച്ച സംഭാവനയാണ് ഇതെന്നും ശങ്കര്‍ദാസ് വിശദമാക്കി. റിഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് ഇദ്ദേഹം പണവുമായി എത്തിയത്. ആദ്യം ബാങ്ക് ജീവനക്കാര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല.
എന്നാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് വസ്തുത ജീവനക്കാര്‍ക്ക് വ്യക്തമായത്. ഇതോടെ ആര്‍എസ്എസ് നേതാക്കളെ ബാങ്കിലേക്ക് വിളിച്ച് വരുത്തി തുക കൈമാറുകയായിരുന്നു. ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ട് പ്രകാരമാണ് ബാങ്കിലെത്തിയതെന്ന് ആര്‍എസ്എസിന്റെ റിഷികേഷ് നേതാവ് സുദ്മാ സിംഗാള്‍ പറഞ്ഞു.
പണമായി നല്‍കാന്‍ സാധിക്കാത്തതിനാല്‍ ചെക്കായാണ് സ്വാമി ശങ്കര്‍ദാസ് പണം നല്‍കിയതെന്നും സിംഗാള്‍ പറഞ്ഞു. ഫക്കദ് ബാബാ എന്നാണ് ശങ്കര്‍ദാസ് റിഷികേശില്‍ അറിയപ്പെടുന്നത്. ദാനമായി ലഭിക്കുന്ന ഭക്ഷണവും പണവും ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ഉപജീവനം.