കൊല്‍ക്കത്ത: രണ്ടാംവട്ടവും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. പരിശോധനയില്‍ കൊറോണറ ധമനികളില്‍ തടസങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടിടത്ത് വ്യാഴാഴ്ച സ്റ്റെന്‍ഡ് ഘടിപ്പിച്ചു.
ബുധനാഴ്ചയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം ആദ്യം ഹൃദയാഘാതം അനുഭവപ്പെട്ട ഗാംഗുലിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്നിനുമാത്രമാണ് അന്ന് സ്റ്റെന്‍ഡ് ഇട്ടത്. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊല്‍ക്കത്തയിലെ അപ്പോളോ ഗ്ലെനെഗല്‍സ് ആശുപത്രി അധികൃതരാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും എങ്കിലും കര്‍ശന നിരീക്ഷണം തുടരുമെന്നും അപ്പോളോ ഗ്ലെനെഗല്‍സ് ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post