ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ തടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് ലജ്ജ തോന്നുന്നെന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു താരം നിരാശ പങ്കുവെച്ചത്. എനിക്കെന്റെ രാജ്യത്തിന്റെ സമഗ്രതയെ സംരക്ഷിക്കാനായില്ല. ഞാനാരുമല്ല. പക്ഷെ ഞാനെല്ലാവരുമാണ്. ഞാനിന്നൊരു തോല്‍വിയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ഒപ്പം കര്‍ഷക പ്രക്ഷോഭത്തിലെ സംഘര്‍ഷങ്ങളുടെ ദൃശ്യവും നടി പങ്കുവെച്ചിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കെതിരെ നേരത്തെ പല തവണ കങ്കണ രംഗത്ത് വന്നിരുന്നു.
കങ്കണയുടെ കുറിപ്പ് ഇങ്ങനെ;
‘ഇതൊഴിവാക്കന്‍ ഞാനെന്റെ പരമാവധി ശ്രമിച്ചു. എന്റെ പരാജയം വലുതാണ്. കുറഞ്ഞപക്ഷം എനിക്ക് അങ്ങനെ തോന്നുകയെങ്കിലും ചെയ്യുന്നു. ഞാന്‍ ലജ്ജിച്ച് തല താഴ്ത്തുന്നു. എനിക്കെന്റെ രാജ്യത്തിന്റെ സമഗ്രതയെ സംരക്ഷിക്കാനായില്ല. ഞാനാരുമല്ല. പക്ഷെ ഞാനെല്ലാവരുമാണ്. ഞാനിന്നൊരു തോല്‍വിയാണ്.
I did my best to avoid this but I failed…. I may be a spec in the scheme of things but my failure is enormous…. at least it feels like that …. my head hangs in shame. I could not protect the integrity of my nation. I am no one still I am everyone ..and I am a failure today. https://t.co/ymoL1BnFMj
— Kangana Ranaut (@KanganaTeam) January 27, 2021
Discussion about this post