നോയിഡ: വിവാഹാഘോഷത്തിനെത്തിയ കൗമാരക്കാരന് വെടിയേറ്റ് മരിച്ചു.ജര്ച്ചയിലെ ഗോദി ബച്ചേഡാ ഗ്രാമത്തിലെ വിവാഹചടങ്ങുകള്ക്കൊപ്പം നടന്ന ആഘോഷ വെടിവയ്പിനിടെയാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നു ദാരുണകൊലപാതകം നടന്നത്.
വരന്റെ ഒപ്പമെത്തിയവരില്‍ ഒരാളാണ് ആകാശത്തേക്കു നിറയൊഴിച്ചത്. എന്നാല്‍ ഇത് ലക്ഷ്യംതെറ്റി ഗൗരവ് എന്ന കൗമാരക്കാരന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് ജഗദീഷ് പോലീസില്‍ പരാതി നല്കി. വരന് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേയാണു പരാതി. സംഭവത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post