ന്യൂഡല്‍ഹി: കര്‍ഷക സമരം റിപ്പബ്ലിക് സംഘര്‍ഷത്തില്‍ കലാശിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ അടിയില്‍ നിന്ന് രക്ഷനേടാന്‍ ചെങ്കോട്ടയുടെ മതില് ചാടിക്കടന്ന് ഓടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
#WATCH | Delhi: Protestors attacked Police at Red Fort, earlier today. #FarmersProtest pic.twitter.com/LRut8z5KSC
— ANI (@ANI) January 26, 2021
ചെങ്കോട്ടയുടെ മകുടങ്ങളില്‍ വരെ കയറുകയും കൊടിമരത്തില്‍ സിഖ്(ഖല്‍സ) പതാക നാട്ടുകയും ചെയ്ത പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് രക്ഷപെടാനായി 15 അടി ഉയരമുള്ള ചെങ്കോട്ടയുടെ ചുറ്റുമതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എടുത്ത് ചാടുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
Discussion about this post