ഹൈദരാബാദ്: 18 സ്ത്രീകളെ ദാരുണമായി കൊലപ്പെടുത്തിയ പരമ്പര കൊലയാളി ഒടുവില്‍ അറസ്റ്റില്‍. മൈന രാമലു എന്നയാളാണ് പോലീസിന്റെ പിടിയിലായത്. 45 കാരനാണ് രാമലു. തന്റെ ഭാര്യയോടുള്ള വിദ്വേഷമാണ് രാമുവിനെ കൊടുംക്രൂര കൃത്യത്തിലേയ്ക്ക് നയിച്ചത്. മറ്റു കുറ്റകൃത്യങ്ങളിലും പ്രതിയായ ഇദ്ദേഹത്തെ ഹൈദരാബാദില്‍ വെച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കല്ലുവെട്ട് തൊഴിലാളിയാണ് ഇയാള്‍. 21 വയസിലാണ് ഇയാള്‍ വിവാഹിതനാകുന്നത്. എന്നാല്‍, അധികം വൈകാതെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ഇതോടെയാണ്, സ്ത്രീകളോട് മൊത്തം വൈരാഗ്യം തോന്നിയത്.
ശേഷം പരമ്പര കൊലപാതകങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. 2003 ലാണ് ഇദ്ദേഹം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും. പിന്നീട് ഇരകളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയും ചെയ്യും.
Discussion about this post