ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുന്നു. പതിവിന് വിരുദ്ധമായി ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമാകുന്ന കാഴ്ചയാണ് കണ്ടത്.
ചെങ്കോട്ടയില്‍ തമ്പടിച്ച കര്‍ഷരില്‍ ഒരു വിഭാഗം മടങ്ങിത്തുടങ്ങി. നിരവധി കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ തമ്പടിച്ച കര്‍ഷരില്‍ ഒരു വിഭാഗം മടങ്ങിത്തുടങ്ങി. നിരവധി കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കര്‍ഷകര്‍ പൂര്‍ണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.
പത്ത് മണിക്കൂറിലേറെ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് ഡല്‍ഹി പൂര്‍വ സ്ഥിതിയിലേയ്ക്ക് മടങ്ങുന്നത്. അന്‍പതിനായിരത്തിലധികം വരുന്ന കര്‍ഷകര്‍ ട്രാക്ടര്‍ റാലിയില്‍ അണിനിരന്നു. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി.
എട്ട് മണിയോടെ ബാരിക്കേഡുകള്‍ തുറന്നു നല്‍കുമെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും വാക്ക് പാലിച്ചില്ല. തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ പ്രവേശിക്കുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. സംഘര്‍ഷത്തിനിടെ ഒരു കര്ഷകന് മരിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകന് മരിച്ചതെന്ന് പൊലീസും, പൊലീസിന്റെ വെടിയേറ്റാണ് മരണമെന്ന് കര്‍ഷകരും ആരോപിച്ചു.
ചെങ്കോട്ടയിലേയ്ക്ക് ഇരച്ചു കയറിയ കര്‍ഷകര്‍ ദേശീയ പതാകയ്ക്കൊപ്പം അവരുടെ പതാക ഉയര്‍ത്തി. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗവും ചേര്‍ന്നു. അഞ്ച് കമ്പനി അര്‍ധസൈനികരെക്കൂടി തലസ്ഥാനത്ത് വിന്യസിക്കും. അമിത് ഷാ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതിനിടെ അക്രമങ്ങളെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തി. കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണണെന്നും ഡല്‍ഹിയിലുണ്ടായ അക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും മുറിവേറ്റാല്‍ അതിന്റെ ദോഷം രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ അക്രമങ്ങളെ അപലപിച്ച എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, കേന്ദ്രസര്‍ക്കാര്‍ പക്വതയോടെ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post