ന്യൂഡല്‍ഹി: തലസ്ഥാനത്ത് സമരം കടുക്കുമ്പോള്‍ കടുത്ത പ്രതിരോധ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി. കര്‍ഷകസമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനമില്ല. ചെങ്കോട്ട നിയന്ത്രണത്തിലാക്കി സമരക്കാര്‍ മുന്നോട്ടു തന്നെ.
അതേസമയം, ചെങ്കോട്ടയില്‍ കോട്ടകെട്ടി പതാക ഉയര്‍ത്തി കര്‍ഷകര്‍. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് പതാക. അതേസമയം ചെങ്കോട്ട പിടിച്ചതിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ രംഗത്തെത്തി.
കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.
നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.
Discussion about this post