ലഡാക്ക്: രാജ്യത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനമാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലഡാക്കിലെ സൈനികരും. കനത്ത തണുപ്പിനെയും അതിജീവിച്ചാണ് സൈനികര്‍ ഇന്ത്യന്‍ പതാക പാറിച്ചത്.
കേന്ദ്ര സായുധ പോലീസ് സേനയായ ഐടിബിപി ടിബറ്റ്, ലഡാക്കിലെ സമുദ്രാതിര്‍ത്തിയില്‍ നിന്നും 17, 000 അടി ഉയര്‍ന്ന പ്രദേശത്താണ് ഐടിബിപി പതാക ഉയര്‍ത്തിയത്. മൈനസ് 25 ഡിഗ്രീ സെല്‍ഷ്യസ് ആണ് ലഡാക്കിലെ താപനില.
ഐടിബിപി സൈനികര്‍ ദേശീയ പതാകയേന്തി ഭാരത് മാതാ കീ ജയ് വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മഞ്ഞിലൂടെ മാര്‍ച്ച് ചെയ്യുന്ന വീഡിയോയും പതാകയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോകളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
സൈനിക വേഷത്തില്‍ പതാകയേന്തിനില്‍ക്കുന്ന വനിതാ സൈനികരുള്‍പ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ലഡാക്കില്‍ ചൈനയ്ക്കെതിരെ ഇന്ത്യന്‍ സൈന്യം ചെറുത്ത് നില്‍പ്പ് തുടരുന്നതിനിടെയാണ് ഐടിബിപിയുടെ ശക്തിപ്രകടനം. കഴിഞ്ഞ ദിവസം 17 ഐടിബിപി സൈനികര്‍ക്ക് സര്‍ക്കാര്‍ പോലീസ് സര്‍വീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു.