ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയിലും കര്‍മനിരതരായി തങ്ങളുടെ സേവനത്തിലാണ് ഒരു കൂട്ടം സൈനികര്‍. ഇപ്പോള്‍ മുട്ടോളം താഴുന്ന മഞ്ഞ് കൂമ്പാരത്തിലൂടെ യുവതിയെയും നവജാത ശിശുവിനെയും ചുമക്കുന്ന സൈനികരുടെ വീഡിയോ ആണ് വൈറലാകുന്നത്. ആശുപത്രിയില്‍ കുടുങ്ങിയ യുവതിക്കും കുഞ്ഞിനുമാണ് സൈനികര്‍ തുണയായത്.
കാശ്മീരിലെ കുപ് വാരയിലെ ആശുപത്രിയില്‍ നിന്നാണ് തുടര്‍ച്ചയായി മഞ്ഞു വീണുകൊണ്ടിരിക്കുന്നതിനിടെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്നാണ് സൈനികര്‍ സൈനികര്‍ അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിച്ചത്. നിറകൈയ്യടികളാണ് ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത്. മഞ്ഞുവീഴ്ചയില്‍ നിന്ന് സംരക്ഷണമേകാന്‍ കുടകളുമേന്തി യുവതിയേയും കുഞ്ഞിനേയും തോളില്‍ ചുമന്ന് സൈനികരുടെ സംഘം നടന്നു നീങ്ങുന്നതിന്റെ വീഡിയോ ചിനാര്‍ കോര്‍പ്സാണ് ട്വിറ്ററില്‍ പങ്കു വെച്ചത്.
വെള്ളിയാഴ്ചയാണ് ഫാറൂഖിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തതോടെ ഇവര്‍ ആശുപത്രിയില്‍ കുടുങ്ങി. തുടര്‍ന്നാണ് സൈന്യം ഇവരുടെ സഹായത്തിനെത്തിയത്. സൈനികര്‍ക്ക് കുടുംബം നന്ദി പറയുകയും ചെയ്തു.
#WATCH | Indian Army personnel today carried a woman, who was stuck at a hospital with her newborn child due to heavy snowfall, on a stretcher for almost 6-km to take her to her home in Kupwara, Jammu & Kashmir. pic.twitter.com/Njng8jHYb5
— ANI (@ANI) January 23, 2021
Discussion about this post