ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘ഥാര്‍ എസ്യുവി’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് ആറ് യുവതാരങ്ങള്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം.
ഓപ്പണര്‍ ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി നടരാജന്, നവ്ദീപ് സൈനി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ ‘ഥാര്‍’ സമ്മാനമായി ലഭിക്കുന്നത്.
ഇതാദ്യമായല്ല ആനന്ദ് മഹീന്ദ്ര കായികതാരങ്ങള്‍ക്ക് പ്രോത്സാഹനവുമായി രംഗത്ത് വരുന്നത്. 2017 ല്‍ സൂപ്പര്‍ സീരീസ് വിജയിച്ചപ്പോള്‍ കിഡംബി ശ്രീകാന്തിന് ടിയുവി 33 പാരിതോഷികമായി നല്‍കിയിരുന്നു.
Discussion about this post