ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കേന്ദ്രസര്‍ക്കാര്‍ ‘ഇസഡ് പ്ലസ്’ സുരക്ഷ അനുവദിച്ചു. രാജ്യസഭാംഗമായ ഗോഗൊയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡല്‍ഹി പോലീസിന്റെ സുരക്ഷയാണുണ്ടായിരുന്നത്.
812 സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷ ഇനി മുതല്‍ രഞ്ജന്‍ ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ഉണ്ടായിരിക്കും. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ ആളാണ് ഗൊഗോയ്.
നവംബര്‍ 29നാണ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.