പഠനം പാതിയിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ചു; വിവാഹം കഴിപ്പിച്ചയച്ചു; മനംനൊന്ത് 19കാരി ജീവനൊടുക്കി

ചെന്നൈ: പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിച്ച് വീട്ടുകാർ വിവാഹം കഴിപ്പിച്ചയച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. ശ്രീപെരുംപുത്തൂർ സ്വദേശി മോനിഷയാണ് (19) വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു മോനിഷ.

കഴിഞ്ഞ മാസമാണ് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് ലിഫ്റ്റ് ഓപ്പറേറ്ററായ യുവരാജുമായുള്ള (29) മോനിഷയുടെ വിവാഹം നടന്നത്.
തുടർന്ന് കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്നാണു സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

കോളേജ് പഠനം കഴിഞ്ഞിട്ടു മതി വിവാഹമെന്നു മോനിഷ നിലപാടെടുത്തിരുന്നെങ്കിലും വീട്ടുകാർ വഴങ്ങാതെ വിവാഹം നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിൽ വിഷം കഴിച്ചതാണു മരണ കാരണമെന്നു വ്യക്തമായി.അസ്വാഭാവിക മരണത്തിനു കേസെടുത്തു.ആർഡിഒ അന്വേഷണം പ്രഖ്യാപിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ 1056, 0471 2552056)

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ 1056, 0471 2552056)

Exit mobile version