പരീക്ഷ എഴുതാതെ ഐഎഎസ് ലഭിച്ച വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി. സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍ക്കെതിരെ നിയമം കൊണ്ടുവരണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ കണ്ടെത്തണമെന്നും അഞ്ജലി പറയുന്നു.
വ്യാജപ്രചരണങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കിയെന്നും ഇത്തരം അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഇനിയും ജീവിതത്തില്‍ നേരിടേണ്ടിവന്നേക്കാമെന്നും അഞ്ജലി തുറന്നടിച്ചു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അഞ്ജലിയുടെ പ്രതികരണം. സിവില്‍ സര്‍വീസിന് വേണ്ടി ഞാന്‍ എത്രമാത്രം പരിശ്രമിച്ചിരുന്നെന്ന് എന്റെ പ്രിയപ്പെട്ടവര്‍ക്ക് അറിയാമെന്നും അഞ്ജലി വ്യക്തമാക്കി.
പരീക്ഷയെഴുതാതെ അഞ്ജലിക്ക് ഐഎഎസ് ലഭിച്ചെന്നായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത. ഓം ബിര്‍ളയുടെ പദവി ദുരുപയോഗം ചെയ്താണ് അഞ്ജലിക്ക് ഐഎഎസ് ലഭിച്ചതെന്നും അര്‍ഹരെ തഴഞ്ഞ് പിന്‍വാതിലിലൂടെയാണ് പരീക്ഷ പോലും എഴുതാതെ ഐഎഎസ് ലഭിച്ചതെന്നും വ്യാജ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി അഞ്ജലി രംഗത്തെത്തിയത്.
അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ;
”സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍ക്കെതിരെ നിയമം കൊണ്ടുവരണം. ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ കണ്ടെത്തണം. ഇന്ന് ഞാന്‍ ഇരയായി, നാളെ മറ്റൊരാളാകാം ഇരയാവുക. പഠിച്ച് പരീക്ഷ എഴുതിയ ശേഷം ഇത് വിശദീകരിക്കേണ്ടി വന്നതില്‍ അമ്പരപ്പാണ്. വ്യാജവാര്‍ത്തകള്‍ എന്നെ കൂടുതല്‍ ശക്തയാക്കി. കാരണം ഇത്തരം അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഇനിയും ജീവിതത്തില്‍ നേരിടേണ്ടിവന്നേക്കാം. വ്യാജപ്രചരണം വ്യക്തിയെന്ന നിലയില്‍ എന്നെ പക്വതയുള്ളവളാക്കി. ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും ഞാന്‍ സത്യസന്ധതയുള്ള വ്യക്തിയാണ്. സിവില്‍ സര്‍വീസിന് വേണ്ടി ഞാന്‍ എത്രമാത്രം പരിശ്രമിച്ചിരുന്നെന്ന് എന്റെ പ്രിയപ്പെട്ടവര്‍ക്ക് അറിയാം.”
ओम बिड़ला लोकसभा अध्यक्ष की बेटी बगैर परीक्षा के IAS बनी। बदलता भारत..अंधभक्तो बताओ जो प्रतिभागी दिल्ली जाकर कोचिंग करके रात दिन एक कर देते हैं IAS बनने के लिए उनका क्या कसूर है?@ravishndtv@OBCARMYCHIEF @HansrajMeena @VijayPrakashJi @Komalmeena0403 @anjanaomkashyap pic.twitter.com/9J8729ZeDP
— Lavkush 🇮🇳🌾🌾 (@LAVKUSH88389086) January 7, 2021
Discussion about this post