പൂനെ: കോവിഷീല്‍ഡ് വാക്സിന് നിര്‍മ്മിക്കുന്ന പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരണം. നിര്‍മാണത്തിലിരുന്ന പ്ലാന്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി.
അപകടകാരണം വൈദ്യുതിലൈനിലെ തകരാറെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ രണ്ടാംനിലയിലാണ് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. കോവിഷീല്‍ഡ് വാക്സീന് നിര്‍മാണയൂണിറ്റ് സുരക്ഷിതമാണെന്നും വാക്സീന് ഉല്പാദനം തടസപ്പെടില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളാണ് മരിച്ചതെന്നാണ് നിഗമനം.
അതേസമയം, കൊവിഷീല്‍ഡ് വാക്സീന് ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തീ പിടിച്ച കെട്ടിട്ടത്തിന് അകലെയായതിനാല്‍ വാക്സീന് നിര്‍മ്മാണവും വിതരണവും തടസമില്ലാതെ നടക്കും. അഗ്നിബാധയെക്കുറിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
തീപിടിച്ച കെട്ടിട്ടത്തില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ആദ്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് സിഇഒ പൂനെ അദര്‍വാല അറിയിച്ചെങ്കിലും അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചത്.
Discussion about this post