പൂനെ: അപകടത്തില്‍ തകര്‍ന്ന ഗ്ലാസിന്റെ ചില്ലുകള്‍ റോഡില്‍ നിന്ന് അടിച്ചുവാരി നീക്കം ചെയ്യുന്ന വനിതാ ട്രാഫിക് പോലീസുകാരിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പൂനെ തിലക് റോഡില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണ് വഴിയില്‍ ചില്ലുകള്‍ ചിതറിക്കിടന്നത്.
ഇതാണ് പോലീസ് ഓഫീസര്‍ ചൂല് ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. ചില്ല് നീക്കിയ അമല്ദാര് റാസിയ സെയ്യിദിന്റെ വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഗ്ലാസും ഫൈബര്‍പൈപ്പുകളും അടിച്ചുവാരി മാറ്റുന്നത് വീഡിയോയില്‍ കാണാനാകും. അതേസമയം, പോലീസുകാരി അടിച്ചുവാരി ചില്ല് നീക്കം ചെയ്യുമ്പോള്‍ മറുവശത്ത് ഫോണില്‍ നോക്കി മുഖം തിരിച്ച് നടക്കുന്ന പോലീസുകാരനെയും കാണാം.
महिला पोलीस अंमलदार रजिया सय्यद यांनी किरकोळ अपघातामुळे रस्त्यावर पडलेल्या काचा स्वतः हातात झाडू घेऊन बाजूला केल्या. सय्यद यांनी सामजिक जाणीव ठेवून घेतलेला हा पुढाकार कौतुकास्पद आहे.@PuneCityPolice @CPPuneCity pic.twitter.com/oSq482Fg18
— ANIL DESHMUKH (@AnilDeshmukhNCP) January 20, 2021
സംഭവത്തില്‍, മഹാരാഷ്ട്ര ആഭ്യന്തര മന്തി അനില്‍ ദേശ്മുഖ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വനിതാ പോലീസുകാരിയായ അമല്ദാര് റാസിയ സെയ്യിദ് അപകടത്തില്‍ പൊട്ടിവീണ ആ ഗ്ലാസുകള്‍ നീക്കം ചെയ്യാന്‍ മുന്‍കൈ എടുത്തു. സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തവും പൊതുജനങ്ങളോടുള്ള കരുതലും അഭിനന്ദനാര്‍ഹമാണ്.” മന്ത്രി കുറിക്കുന്നു. നിരവധി ആശംസകളാണ് പോലീസുകാരിയെ തേടിയെത്തുന്നത്.
Discussion about this post