തുറന്ന മനസ്സോടെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സഹായിക്കാം! ധനസമാഹരണത്തിനിറങ്ങി മുസ്ലിം യുവതി

വിജയവാഡ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണത്തിന് മുന്നിട്ടിറങ്ങി മുസ്ലിം യുവതി. രാമക്ഷേത്ര നിര്‍മാണത്തിന് സഹായം നല്‍കാന്‍ മുസ്ലിം സമുദായത്തിലെ അംഗങ്ങളോട് അഭ്യര്‍ഥിക്കുകയാണ് തഹേര ട്രസ്റ്റിലെ സംഘാടകയായ സഹാറ ബീഗം. ആളുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്ന് അവര്‍ വ്യക്തമാക്കി.

ഹൈന്ദവ സഹോദരി – സഹോദരന്‍മാരെ വിനായക് ചതുര്‍ത്ഥി, ദസ്സറ, രാം നവമി എന്നീ സമയങ്ങളില്‍ പൂജയ്ക്കായി സഹായിക്കാന്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സമുദായങ്ങളും സംഭാവന നല്‍കാറുണ്ട്. ‘നാനാത്വത്തിലെ ഏകത്വം’ – എന്ന ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവും പാരമ്പര്യവും അതാണെന്നും അവര്‍ പറഞ്ഞു. മസ്ജിദുകളുള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണത്തിലും ഹിന്ദുക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് അവര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

‘രാമന്‍ ജനിച്ച രാജ്യത്ത് ജീവിക്കാന്‍ സാധിച്ച ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. നമ്മുടെ കാലഘട്ടത്തില്‍ ക്ഷേത്രം പണിയാന്‍ പോകുന്നത് മഹാഭാഗ്യമാണ്. ശ്രീരാമന്‍ ധര്‍മ്മത്തെ ജീവിതരീതിയായി പഠിപ്പിക്കുകയും ലോകത്തിന് മുഴുവന്‍ മാതൃകയാക്കുകയും ചെയ്യുന്നു. നമുക്ക് ഒരുമിച്ച് ഈ ദിവ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുകയും, തുറന്ന മനസ്സോടെ അയോദ്ധ്യയില്‍ ഒരു വലിയ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യാം’-സഹാറ ബീഗം പറഞ്ഞു.

Exit mobile version