തന്റെ ഗ്യാരേജിലേയ്ക്ക് നാലാമത്തെ ആഡംബര വാഹനം കൂടി എത്തിച്ച് ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനി. ലോകത്തെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ റോള്‍സ് റോയിസിന്റെ എസ്‌യുവി കള്ളിനന്‍ ആണ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് കോടി രൂപയാണ് ഈ വാഹനത്തിന്റെ വില.
അംബാനിയുടെ രണ്ടാമത്തെ കള്ളിനനാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഫാന്റവും, ഡോണും അടക്കം 4 റോള്‍സ് റോയിസ് കാറുകള്‍ ഇപ്പോള്‍ അംബാനിയുടെ ഗാരേജില്‍ നിറഞ്ഞു നില്‍ക്കുന്നത്. കോടികളുടെ മറ്റ് നിരവധി വാഹനങ്ങളും അംബാനിയുടെ ഗാരേജിലുണ്ട്.
റോള്‍സ് റോയിസിന്റെ ഈ ആഡംബര എസ്‌യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരില്‍ ഒരാളാണ് മുേക്ഷ് അംബാനി. റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവിയാണ് കള്ളിനന്‍. ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനന്‍ എന്നാണ് കമ്പനിയുടെയും അവകാശ വാദം.
2018ലാണ് കള്ളിനന്‍ ഇന്ത്യയിലെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് നല്‍കിയത്.