ന്യൂഡൽഹി: സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതലാളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവെന്ന പദവി കരസ്ഥമാക്കിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായി പ്രധാനമന്ത്രി മോഡി.
‘മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാൻ കഴിയുമോ?’ എന്ന ലോസ്റ്റ് ടെംപിൾസ് എന്ന ട്വിറ്റർ അക്കൗണ്ടിലെ ചിത്രത്തിന് മറുപടി നൽകിയാണ് മോഡി താരമായത്. ചിത്രത്തിൽ ഒരു ക്ഷേത്രം, ദീപാലംകൃതമായ നദീതീരവും പടവുകളും, ആരാധന നടത്തുന്ന നിരവധി പേരുമൊക്കെയാണ് ഇവയൊക്കെ ഉൾപ്പെടുന്ന, ഇന്ത്യയിലെ ഒരു പ്രമുഖ ക്ഷേത്രപരിസരത്ത് നിന്ന് പകർത്തിയ മനോഹര ചിത്രമായിരുന്നു അത്.
ട്വീറ്റിന് താഴെ ഈ പട്ടണവും ക്ഷേത്രവും തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് മണിക്കൂറുകൾക്കുള്ളിൽ ഹിറ്റായിമാറിയത്. ഉത്തർപ്രദേശിലെ കാശിയും രത്‌നേശ്വർ ക്ഷേത്രവുമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്.
‘എനിക്കറിയാം, കുറച്ച് വർഷം മുമ്പ് ഈ ചിത്രം ഞാൻ ഷെയർ ചെയ്തിരുന്നു. ഇത് കാശിയിലെ രത്‌നേശ്വർ മഹാദേവ ക്ഷേത്രമാണ്’, ലോസ്റ്റ് ടെംപിളിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോഡി കുറിച്ചു. താൻ 2017 നവംബറിൽ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ ലിങ്കും അദ്ദേഹം കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു.
I surely can. 🙂
Had shared this picture a few years ago.
This is Kashi's Ratneshwar Mahadev Temple, in its full glory. https://t.co/xp3u9iF1rH https://t.co/7NkPccOeYj
— Narendra Modi (@narendramodi) January 15, 2021