ബംഗളൂരു: കര്‍ണാടകയിലെ ധര്‍ദ്വാഡില്‍ മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 11 പേരാണ് തല്‍ക്ഷണം മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ബംഗളൂരു നഗരത്തില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോവയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന വനിതകളുടെ സംഘം സഞ്ചരിച്ച മിനിബസും ടിപ്പറും കൂട്ടിയിടിച്ചത്. പത്ത് വനിതകളും ഇവരുടെ ട്രാവലറിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്. മിനിബസ് ഡ്രൈവര്‍ പ്രവീണ്‍, മീരഭായി, പ്രാണ്‍ജ്യോതി, രാജേശ്വരി, ശകുന്തള, ഉഷ, വേദ, വീണ, മഞ്ജുള, നിര്‍മ്മല, രാജനീഷ, സ്വാതി, പ്രീതി രവി കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്.
മൊത്തം 16 വനിതകളാണ് ട്രവലറില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ധവന്‍ങ്കരയിലെ ഒരു വനിത ക്ലബിലെ അംഗങ്ങളാണ്. ഇവരുടെ ഗോവ ട്രിപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ധര്‍ദ്വാഡിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും പ്രഭാതഭക്ഷണം കഴിക്കാന്‍ വരുകയായിരുന്നു ഇവര്‍. അതിനായി ഹുബ്ലി- ധര്‍ദ്വാഡ് ബൈപ്പാസിലൂടെ പോകുമ്പോള്‍ എതിരെ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പര്‍ അമിത വേഗതയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post