‘കെജിഎഫ്’ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നായകന്‍ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ടീസറില്‍ യാഷ് പുകവലിക്കുന്ന രംഗം പുകവലിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ടീസറില്‍ യഷ് പുകവലിക്കുന്ന മാസ് രംഗങ്ങള്‍ക്ക് ‘കെജിഎഫ്’ ആരാധകരുടെ ഇടയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഒരുപാട് ആരാധകരുളള ഒരു കന്നട നടന്‍ പുകവലി മാസ് രംഗങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കലാണെന്നും സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ക്ഷന്‍ 5ന്റെ ലംഘനമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
രണ്ടാം ഭാഗത്തിലെ യഷിന്റെ മേക്കോവറും, ടീസറിലെ രംഗങ്ങളും സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്ന പോസ്റ്ററുകളിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളിലും സമാനമായ രംഗങ്ങളുണ്ട്. തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ടീസറില്‍ നിന്ന് ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.