ചെന്നൈ: രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നില്ലെന്ന തീരുമാനം ആവര്‍ത്തിച്ച് സ്റ്റൈല്‍ മന്നന് രജനികാന്ത്. രാഷ്ട്രീയ പ്രവേശനമില്ലെന്ന താരത്തിന്റെ നിലപാടില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആരാധകര്‍ കുത്തിയിരിപ്പ് സത്യാഗ്രഹവും സമരവും കടുപ്പിച്ച സാഹചര്യത്തിലാണ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് രജനി വ്യക്തമാക്കിയിരിക്കുന്നത്.
തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്ന് രജിനീകാന്ത് ആരാധകരോടായി ആവശ്യപ്പെടുന്നുണ്ട്. പ്രസ്താവനയിലൂടെ താരത്തിന്റെ അഭ്യര്‍ത്ഥന. ‘രാഷ്ട്രീയത്തില്‍ വരുന്നിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്.’ രജിനീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.
വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് വരെ നടത്തി. ഇത്തരത്തില്‍ പലയിടങ്ങളിലും പൂജകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ താരം നിലപാട് മാറ്റാതെ ഇരിക്കുന്നത് ആരാധകര്‍ക്ക് തിരിച്ചടിയാണ്.
Discussion about this post