ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്വിറ്ററിൽ അസഭ്യം പറഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ച് മുതിർന്ന പൈലറ്റ് മിക്കി മാലിക്കിനെ ഗോഎയർ പുറത്താക്കി. കമ്പനിയുടെ വക്താവ് ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന ട്വീറ്റ് മാലിക്ക് പോസ്റ്റുചെയ്തത്. തൊട്ടുപിന്നാലെ അദ്ദേഹം ട്വിറ്റർ ലോക്ക് ചെയ്യുകയും പിന്നീട് അദ്ദേഹം ഇതു നീക്കംചെയ്യുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച പോസ്റ്റ് ചെയ്യുകയും പിന്നീട് അക്കൗണ്ട് പൂട്ടിയിരുന്നെങ്കിലും മിക്കിക്ക് എതിരെ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച തന്നെ കമ്പനിയുടെ നടപടി.
മിക്കിയെ പോലുള്ളവരുടെ ഇത്തരം പ്രവണതകൾ കമ്പനി വെച്ചുപുലർത്തില്ലെന്ന് ഗോ എയർ വക്താവ് അറിയിച്ചു. തൊഴിലാളികളുടെ അഭിപ്രായം ഗോ എയറിന്റെ അഭിപ്രായമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post