ന്യൂഡല്‍ഹി; അമിതാബ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളര്‍ ട്യൂണ്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കുടുംബാംഗങ്ങള്‍ക്കുള്‍പ്പെടെ കൊവിഡ് വന്നതിനാല്‍ രോഗമാനദണ്ഡങ്ങള്‍ പറയാന്‍ ബച്ചന് യോഗ്യനല്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
സാമൂഹ്യപ്രവര്‍ത്തകന്‍ രാകേഷ് ആണ് ബച്ചനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ബച്ചന് പരസ്യത്തിന് പണം വാങ്ങിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകള്‍ സൗജന്യമായി പരസ്യം ചെയ്യാന്‍ തയ്യാറായി നില്‍ക്കുമ്പോളാണ് സര്‍ക്കാര്‍ അമിതാബ് ബച്ചന് പണം നല്‍കിയതെന്നും ഹര്‍ജിയില്‍ വിമര്‍ശിക്കുന്നു.
രാജ്യസേവനവുമായി ബന്ധപ്പെട്ടും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും താരത്തിന് നല്ലൊരു ചരിത്രം ഇല്ലെന്നും പരാതിക്കാരന് ആരോപിച്ചു. നേരത്തെ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും അഭിഷേകിന്റെ ഭാര്യയും താരസുന്ദരിയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post