മുംബൈ: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെ. രാഹുല്‍ ഇനി പപ്പുവല്ല പരമ പൂജനീയനാണെന്നായിരുന്നു രാജ് താക്കറെയുടെ പ്രശംസ. എല്ലാ മേഖലയിലും പരാജയപ്പെട്ടവര്‍ ഒന്നും ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാല്‍ രാമക്ഷേത്രം വെച്ച് കളിക്കുകയാണെന്ന് അദ്ദേഹം ബിജെപിയെ ഉന്നംവെച്ച് പറഞ്ഞു.
‘ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കര്‍ണാടകയിലും അങ്ങനെതന്നെയായിരുന്നു. അപ്പോഴും ഒറ്റയ്ക്കാണ്. എന്നാല്‍ പപ്പു ഇപ്പോള്‍ പരമപൂജ്യനായിരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ദേശീയ തലത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ കാണാന്‍ പോവുകയാണ്’. രാജ് താക്കറെ പറഞ്ഞു.
ഇത് തന്നെയേ സംഭവിക്കുമായിരുന്നുള്ളൂ. കഴിഞ്ഞ നാല് വര്‍ഷം മോഡിജിയും അമിത്ഷായും പെരുമാറിയ രീതി ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ എല്ലാ മേഖലയിലും പരാജയപ്പെട്ടു. ഇനി അവര്‍ക്കൊന്നും ഉയര്‍ത്തിക്കാട്ടാനില്ല. അതിനാലാണ് രാമ ക്ഷേത്ര കാര്‍ഡ് കളിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. അവര്‍ ആ കളി തിരിച്ചറിഞ്ഞിരിക്കുന്നുന്നെന്നും രാജ് താക്കറെ അഭിപ്രായപ്പെട്ടു.