ന്യൂഡൽഹി: സ്വന്തം ജീവൻ പണയംവെച്ച് മറ്റൊരാളുടെ ജീവൻ രക്ഷിക്കുക എന്നത് നിസാര കാര്യമല്ല, അപൂർവ്വ ജന്മങ്ങൾക്ക് മാത്രമാണ് ഈ ധൈര്യം കാണിക്കാനാവുക. ഇത്തരത്തിൽ സ്വന്തം ജീവൻ ത്യജിച്ച് മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് രാജ്യത്തിന്റെ തന്നെ അഭിമാനവും കണ്ണീരുമാവുകയാണ് അമിത് രാജ് എന്ന സ്കൂൾ വിദ്യാർത്ഥി. സൈനിക് സ്കൂളിലെ കേഡറ്റായ അമിത് രാജ് തന്റെ ജീവൻ അഗ്നിക്ക് സമർപ്പിച്ചാണ് മൂന്നുജീവനുകൾ രക്ഷിച്ചത്.
ബീഹാറിലെ നളന്ദ സ്വദേശിയായ അമിത് ഡിസംബർ 3നു രാവിലെ 6 മണിക്ക് വ്യായാമം ചെയ്യുന്നതിനിടെ സമീപത്തു നിന്നും നിലവിളി ഉയർന്നതുകേട്ടാണ് ഓടിച്ചെന്നു നോക്കിയത്. സമീപത്തെ വീട് അഗ്നി വിഴുങ്ങുന്നതാണ് അമിതിന് കാണാനായത്. രണ്ടാമതൊന്ന് ആലോചിക്കാതെ ഉള്ളിൽ അകപ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കാനായി അഗ്നിയിലേക്ക് എടുത്തുചാടിയ അമിതിന് രണ്ടു കുട്ടികളെ രക്ഷപ്പെടുത്തുമ്പോഴേക്കും 85% പൊള്ളൽ ഏറ്റിരുന്നു. തീർത്തും അവശനായെങ്കിലും മൂന്നാമത്തെ കുട്ടിയേയും രക്ഷിക്കാൻ തന്നെയായിരുന്നു അമിതിന്റെ തീരുമാനം. 95% പൊള്ളൽ ഏറ്റുവാങ്ങി മൂന്നാമത്തെ കുഞ്ഞിനേയും അവൻ രക്ഷിച്ചു. അമിതിന്റെ ധീരത ഒന്നുകൊണ്ടു മാത്രം മൂന്നു കുട്ടികളും രക്ഷപ്പെടുകയായിരുന്നു. പക്ഷെ, തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിതിനെ ഡൽഹി സഫ്ദർജങ് ആശുപത്രിലേക്കു മാറ്റിയെങ്കിലും 2020 ഡിസംബർ 13നു ആ ധീരഹൃദയം നിലച്ചു.
അമിതിനെ കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന കുറിപ്പ് വായിക്കാം:
കരീനാകപൂർ രണ്ടാമതും ഗർഭിണിയാണെന്നു നമുക്കറിയാം. അനുഷ്കാശർമ്മ ആദ്യകുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നുവെന്നും ഒപ്പം കൂടാൻ ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ആസ്ത്രേലിയയിൽ നിന്നു മടങ്ങിയെന്നും നമുക്കറിയാം. ഏതു തരം ഏതു ഡിസൈനർ വേഷം ധരിക്കുമെന്നും നമുക്കറിയാം. എന്നാൽ കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരിക്കലുമുണ്ടാകില്ല.
നിങ്ങളെ അക്കാര്യത്തിൽ പൂർണ്ണമായി കുറ്റപ്പെടുത്താനുമാവില്ല.
നാമാകെ, നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്.ഇത് കേഡറ്റ് അമിത് രാജിന്റെ രക്തസാക്ഷിത്വ കഥ.
പുരുലിയാ സൈനിക് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു പതിനഞ്ചുകാരനായ കേഡറ്റ് അമിത് രാജ്. ഡിസംബർ 3നു രാവിലെ 6 മണിക്കൂ ജന്മനാടായ ബീഹാറിലെ നളന്ദയിൽ അമിത് വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ എവിടെയോ ജനങ്ങൾ വിളിച്ചുകൂവുന്നതു ചെവികളിലെത്തി.
പുറത്തേക്കു ഓടിയിറങ്ങുമ്പോൾ അയൽവീട് അഗ്നി വിഴുങ്ങുന്നതാണ് അവൻ കണ്ടതു്. രണ്ടാമതൊന്ന് ആലോചിക്കാതെ കെട്ടിടത്തിൽ അകപ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കാനായി അഗ്നിക്കുള്ളിലേക്കു അയാൾ ഓടിക്കയറി. രണ്ടു കുട്ടികളെ രക്ഷപ്പെടുത്തുമ്പോഴേക്കും 85% പൊള്ളൽ ഏറ്റിരുന്നു. അവശനായെ ങ്കിലും മൂന്നാമത്തെ കുട്ടിയേയും രക്ഷിക്കാൻ അമിത് തീരുമാനിച്ചിരുന്നു. 95% പൊള്ളൽ ഏറ്റുകൊണ്ടു അതും അവൻ നിശ്ചയദാർഢ്യത്തോടെ നിർവ്വഹിച്ചു. അമിതിന്റെ ധീരത ഒന്നുകൊണ്ടു മാത്രം മൂന്നു കുട്ടികളും രക്ഷപ്പെട്ടു.
തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിതിനെ ഡെൽഹി സഫ്ദർജങ് ആശുപത്രിലേക്കു മാറ്റി. 2020 ഡിസംബർ 13നു ആ ധീരഹൃദയം നിലച്ചു.
ഒരൊറ്റ മാധ്യമഗൃഹവും ഈ കഥ ജനങ്ങളിൽ എത്തിച്ചില്ല. മലയാളമാധ്യമങ്ങൾ മൗനം പാലിച്ചു. സോഷ്യൽ മീഡിയയുടെ കരുത്തുപയോഗിച്ച് നമുക്കോരോരുത്തർക്കും ഈ ധീര രക്തസാക്ഷിയെ ആദരിക്കാം.
Discussion about this post