ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായി മിഷൻ ബംഗാൾ എന്ന പദ്ധതിയുടെ പണിപ്പുരയിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം. ഇത്തവണ ബംഗാൾ പിടിക്കാനുള്ള തന്ത്രങ്ങളും പദ്ധതികളും ബിജെപി തയ്യാറാക്കി കഴിഞ്ഞെന്നത് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് സൂചിപ്പിക്കുന്നു. അതിനുള്ള ശ്രമങ്ങൾ ബിജെപി അധ്യക്ഷൻ അമിത് ഷാ ആരംഭിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെ കോൺഗ്രസ് ഒരുക്കുന്ന മിഷൻ 60യും സജീവമാവുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലി പദ്ധതികളാണ് കോൺഗ്രസ് തയ്യാറാക്കുന്നത്. പാർട്ടി മാത്രം 60 സീറ്റിൽ വിജയമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുകൂടാതെ, ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ സീറ്റും കൂട്ടിയാൽ ഭരണം ലഭിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
പാർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ജയിക്കാൻ ഉറപ്പുള്ള സീറ്റുകൾ, 50-50 സാധ്യതയുള്ള സീറ്റുകൾ, തീരെ സാധ്യത കുറഞ്ഞ സീറ്റുകൾ എന്നിങ്ങനെ വേർതിരിച്ച് ഈ സീറ്റുകളിലൊക്കെ എന്തെല്ലാം ചെയ്യണം, മാറ്റങ്ങൾ വരുത്തണോ തുടങ്ങിയ എല്ലാ കാര്യങ്ങളും കൂട്ടമായി ആലോചിച്ച് തീരുമാനമെടുക്കും. ഒപ്പം, കേന്ദ്ര നേതാക്കൾ അടക്കമുള്ളവർ പ്രചരണത്തിനിറങ്ങും.
Discussion about this post