‘മധ്യപ്രദേശില്‍ മാത്രമല്ല, വേണ്ടിവന്നാല്‍ രാജസ്ഥാനിലും പിന്തുണയ്ക്കും; പൊറുതിമുട്ടിയെ ബിജെപിയെ പുറംന്തള്ളാന്‍ എന്തും ആയുധമാക്കും’ രോഷം പ്രകടിപ്പിച്ച് മായാവതി

കഴിഞ്ഞ ദിവസം രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് മായാവതി രംഗത്തെത്തിയിരുന്നു.

ന്യൂഡല്‍ഹി: സര്‍ക്കാരുണ്ടാക്കാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിതനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപിയെ തടയുകയാണ് ബിഎസ്പിയുടെ പ്രധാന ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ആവശ്യമെങ്കില്‍ രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണ നല്‍കും. ബിജെപി മൂലം ജനം പൊറുതിമുട്ടി. കോണ്‍ഗ്രസിന്റെ വിജയം ബിജെപിയോടുള്ള വിരോധം മൂലമാണെന്നും മായാവതി തുന്നടിച്ചു. തെരഞ്ഞെടുപ്പില്‍ ബിഎസ്പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചത്തീസ്ഗഡില്‍ മാത്രമാണ് പാര്‍ട്ടി അല്‍പം പിന്നോട്ടുപോയത്.

കഴിഞ്ഞ ദിവസം രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്നെ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് മായാവതി രംഗത്തെത്തിയിരുന്നു. കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇന്നലെ തന്നെ ബിഎസ്പിയില്‍ നിന്ന് വിജയിച്ച എല്ലാ എംഎല്‍എമാരെയും മായാവതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Exit mobile version