രോഗബാധിതനായ മുന്‍ ജീവനക്കാരനെ കാണാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തി ടാറ്റയുടെ തലതൊട്ടപ്പനും 83കാരനുമായ രത്തന്‍ ടാറ്റ. മുംബൈയില്‍ നിന്ന് പൂനെയിലെ ജീവനക്കാരന്റെ വീട്ടിലെത്തി അസുഖ വിവരം തിരക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരന്റെ സുഹത്ത് യോഗേഷ് ആണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പകര്‍ത്തി ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ജീവനക്കാരന്‍ രോഗബാധിതനായിരുന്നു. ഇതറിഞ്ഞതോടെയാണ് പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാന്‍ രത്തന്‍ ടാറ്റ തീരുമാനിച്ചത്.
യോഗേഷ് ദേശായിയുടെ കുറിപ്പ് ഇങ്ങനെ;
”രണ്ടുവര്‍ഷമായി രോഗബാധിതനായ തന്റെ മുന്‍ ജീവനക്കാരനെ കാണാന്‍ ജീവിക്കുന്ന ഇതിഹാസവും മഹാനായ വ്യവസായിയുമായ 83 വയസ്സുകാരന്‍ രത്തന്‍ ടാറ്റ മുംബൈയില്‍ നിന്ന് പൂനെയിലെത്തി. ഇങ്ങനെയാണ് ഇതിഹാസ പുരുഷന്മാര്‍. മാധ്യമങ്ങളില്ല. സുരക്ഷാ സംഘവുമില്ല, ജീവനക്കാരനോടുള്ള സ്‌നേഹം മാത്രം. പണം എല്ലാമല്ലെന്ന് എല്ലാ സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഒരു വലിയ മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. അങ്ങയെ വണങ്ങുന്നു… സര്‍ ബഹുമാനത്തോടെ ഞാന്‍ തല കുനിക്കുന്നു ‘