ന്യൂഡല്‍ഹി: ആര്‍ബിഐയുടെ പുതിയ ഗവര്‍ണര്‍റായി നിയമിച്ച ശക്തികാന്ത ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയായ ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
‘പല അഴിമതിക്കേസുകളിലും ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. നോട്ട് നിരോധനകാലത്ത് കേന്ദ്രസര്‍ക്കാറിന്റെ വക്താവായി പ്രവര്‍ത്തിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.
Discussion about this post