ഗുജറാത്ത്: പാല് വിറ്റ് മാത്രം ഒരു വര്‍ഷം ഒരു കോടി രൂപ സമ്പാദിച്ച് അമ്പരപ്പിക്കുകയാണ് 62കാരിയായ നവല്‍ബീന്‍ ദല്‍സംഗാഭായ്. ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ സ്വന്തം വീട്ടിലാണ് നവല്‍ബീന്‍ പശു ഫാം ആരംഭിച്ചത്. ഒരു മാസം മൂന്നര ലക്ഷം രൂപയോളമാണ് ലാഭം.
15 പേരാണ് നവല്‍ബീന്‍ ജോലിക്ക് നിര്‍ത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നവല്ബീനുമുണ്ട് സഹായത്തിന്. കഴിഞ്ഞ വര്‍ഷമാണ് നവല്‍ബീന്‍ ഫാം ആരംഭിച്ചത്. ഇപ്പോള്‍ ഫാമില്‍ 80 എരുമകളും, 45 പശുക്കളുമാണ് ഉള്ളത്. അയല്‍ ഗ്രാമങ്ങളിലും പാല് വാങ്ങാനായി ഇപ്പോള്‍ ആളുകളെത്തുന്നത് നവല്‍ബീന്റെ ഫാമിലേക്കാണ്.
തന്റെ മക്കളേക്കാളേറെ താന്‍ സമ്പാദിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ നവല്‍ബീന്‍ പറയുന്നു. ഫാം തുടങ്ങിയ വര്‍ഷം 88 ലക്ഷത്തോളം രൂപയാണ് നവല്‍ബീന്‍ ലഭിച്ചത്. ബനസാകാന്ത ജില്ലയിലെ ഏറ്റവും മികച്ച ഗോ സംരക്ഷണത്തിനുള്ള അവാര്‍ഡും നവല്‍ബീന്‍ ലഭിച്ചിരുന്നു.
Discussion about this post