ശിവസേനയിൽ ചേർന്നതിന് പിന്നാലെ മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങി ഊർമ്മിള; ബിജെപിയെ സന്തോഷിപ്പിച്ച എനിക്ക് കിട്ടിയത് കേസ്; ഞാൻ എന്തൊരു മണ്ടിയാണ് പരിഹസിച്ച് കങ്കണ

മുംബൈ: നടിയും ശിവസേന നേതാവുമായ ഊർമിള മദോണ്ഡ്ക്കർക്ക് എതിരെ രൂക്ഷ പരിഹാസവുമായി നടി കങ്കണാ റണാവത്ത്. കോൺഗ്രസിൽ നിന്നും ശിവസേനയിലേക്ക് ചേക്കേറിയ ഊർമിള മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങിയെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കങ്കണയുടെ പരിഹാസം.

ബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാൻ സ്മാർട്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഊർമിളയെ ട്രോളുന്ന വീഡിയോയും കങ്കണ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

kangana and urmila12

‘പ്രിയപ്പെട്ട ഊർമിള ജീ, ഞാൻ എന്റെ സ്വന്തം അദ്ധ്വാനത്തിൽ നിർമിച്ച വീട് കോൺഗ്രസ് തകർത്തു. ബിജെപിയെ സന്തോഷിപ്പിച്ചതുകൊണ്ട് എനിക്ക് കിട്ടിയത് 2530 കോടതി കേസുകളാണ്. നിങ്ങളെ പോലെ സ്മാർട്ടായി കോൺഗ്രസിനെ സന്തോഷിപ്പിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ എന്തൊരു മണ്ടിയാണല്ലേ’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി ഊർമിളയും രംഗത്തെത്തി. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് താൻ പ്രോപ്പർട്ടി വാങ്ങിയതെന്നും അതിന്റെ തെളിവ് താൻ ഹാജരാക്കാം എന്നുമാണ് ഊർമിള പങ്കുവച്ച വീഡിയോയിൽ പറയുന്നത്.

kangana and urmila3

ബോളിവുഡിലെ ഡ്രഗ് ഡീലർമാരുടെ പേര് പുറത്തുവിടണമെന്നും കങ്കണയോട് ഊർമിള ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ഊർമിളയെ സോഫ്റ്റ് പോൺ നായിക എന്നാണ് കങ്കണ വിളിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് കങ്കണയ്‌ക്കെതിരെ ബോളിവുഡിലെ നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഡിസംബറിലാണ് ഊർമിള ശിവസേനയിൽ ചേർന്നത്.

Exit mobile version