ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,177 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,23,965 ആയി. ദിനം പ്രതി ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്ന സാഹചര്യത്തില്‍ നിന്നാണ് പതിനെണ്ണായിരത്തിലേക്ക് എത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 20,923 പേര് രോഗമുക്തി നേടി. ഇതോടെ നിലവില്‍ 2,47,220 പേരാണ് ചികിത്സയിലുള്ളത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 217 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,49,435 ആയതായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post