ലുധിയാന: പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പോയ യുവതിയെ പോലീസ് ഉദ്യോഗസ്ഥന് ബലാത്സംഗം ചെയ്തതായി പരാതി. പഞ്ചാബ് ലുധിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ സഹായം തേടി പോയപ്പോള്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ വച്ച് തന്നെ പോലീസ് ഉദ്യോഗസ്ഥന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
സംഭവം ഇങ്ങനെ- ഡിസംബര്‍ അഞ്ചിന് അര്‍ധരാത്രിയില്‍ ഒരു കൂട്ടം ആളുകള്‍ അക്രമിച്ചതിനെ തുടര്‍ന്നാണു യുവതി പോലീസിന്റെ സഹായം തേടിയത്. വനിതാ പോലീസ് ഇല്ലാതെ എത്തിയ പോലീസ് സംഘം യുവതിയെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടര്‍ന്നു ലോക്കപ്പില്‍വച്ച് അടച്ചു. തുടര്‍ന്ന് ലോക്കപ്പില്‍ വച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ രാത്രി മുഴുവന്‍ പീഡിപ്പിച്ചതായാണു യുവതിയുടെ പരാതി.
പിറ്റേന്ന് രാവിലെ യുവതി മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയെങ്കിലും ഇവിടെയുണ്ടായിരുന്ന പോലീസുകാര്‍ പരിശോധനയ്ക്കു സമ്മതിച്ചില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ എസിപി സിമ്രന്‍ജിത് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടിട്ടുണ്ട്.
Discussion about this post