ന്യൂഡല്‍ഹി: ലോക നേതാക്കളില്‍ ഒന്നാം നിരയില്‍ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊവിഡ് കാലത്താണ് മോഡിയുടെ ജനപ്രീതി കുതിച്ചുയര്‍ന്നിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് മോഡിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് നടത്തിയ സര്‍വേയിലാണ് മോഡി മുന്‍നിരയില്‍ എത്തിയിരിക്കുന്നത്. സര്‍വേയില്‍ മോഡിയുടെ റേറ്റിങ് 55 ആണ്.
മോഡിക്ക് പുറമെ, മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് ലോപസ് ഒബ്രാഡര്‍, ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസ്സന്‍ എന്നിവരുടെ ജനപ്രീതിയും വര്‍ധിച്ചതായാണ് വിവരം. ഒബ്രാഡറിന്റേത് റേറ്റിങ് 29 ഉം മോറിസ്സന്റേത് 27 ഉം ആണ്. ഏറ്റവും നെഗറ്റീവ് വോട്ടുകള്‍ ലഭിച്ചതാകട്ടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണ്.
Discussion about this post