ഭോപ്പാല്‍; സ്വത്തില്‍ പകുതി പട്ടിക്ക് എഴുതി വെച്ച് ഉടമ. മധ്യപ്രദേശിലാണ് സംഭവം. മക്കളില്‍ വിശ്വാസമില്ലാത്തത് കാരണമാണ് ഇയാള്‍ പകുതി സ്വത്ത് തന്റെ വളര്‍ത്ത് നായയ്ക്ക് എഴുതി വെച്ചത്. വില്‍പത്രത്തിലാണ് സ്വത്ത് പട്ടിക്ക് എഴുതി വെച്ചിരിക്കുന്നത്. ബാക്കി പകുതി തന്റെ ഭാര്യയ്ക്കാണ് ഉടമ എഴുതി വെച്ചിരിക്കുന്നത്.
18 ഏക്കര്‍ ഭൂമിയില്‍ ഒന്പതേക്കര് തന്റെ മരണശേഷം വളര്‍ത്തുനായക്ക് നല്‍കണമെന്ന് ധാരണയുണ്ടാക്കിയിരിക്കുന്നത് അന്‍പത് വയസ് പ്രായമുള്ള ഓം നാരായണ വര്‍മയാണ്. ഇയാള്‍ക്ക് നാല് പെണ്മക്കളും ഒരാണ്‍ക്കുട്ടിയും ആണ് ഉള്ളത്.
തന്റെ മക്കളെ വിശ്വാസമില്ലാത്തതിനാലാണ് നായക്ക് സ്വത്തിന്റെ വിഹിതം നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ മരണശേഷം നായയെ ഏറ്റെടുത്ത് മരണം വരെ നോക്കുന്നയാള്‍ക്ക് നായയുടെ സ്വത്ത് ഏറ്റെടുക്കാന്‍ സാധിക്കുമെന്നും വില്പത്രത്തില് പറയുന്നുണ്ട്.
A 50-year-old man from Chhindwara has bequeathed half his, property to his dog in his will @GargiRawat @ShonakshiC @RajputAditi @vinodkapri pic.twitter.com/FnEnJpvpvQ
— Anurag Dwary (@Anurag_Dwary) December 31, 2020
Discussion about this post