കണ്‍പൂര്‍: ഉടമസ്ഥന്റെ ജാതിപ്പേര് വാഹനങ്ങളില്‍ എഴുതി വക്കുന്നതിനെതിരെ നടപടി എടുത്ത് ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന്
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹനങ്ങളിലെ ഇത്തരം ജാതി സ്റ്റിക്കറുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പരാതിയില്‍ നടപടി എടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇത്തരം വണ്ടികള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഉത്തര്‍പ്രദേശ് എംവിഡിക്ക് ലഭിച്ച നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്.
ജാതി വേര്‍തിരിവ് കൂടുതലായുള്ള ഉത്തര്‍പ്രദേശില്‍ വാഹനങ്ങളില്‍ ഉടമയുടെ ജാതി എഴുതി വയ്ക്കുന്നത് പതിവാണ്. ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍ ഇങ്ങനെ വിവിധ സ്റ്റിക്കറുകള്‍ കാറുകളില്‍ കാണാം. കാണ്‍പൂരിലെ ട്രാഫിക്ക് പോലീസിന്റെ കണക്ക് അനുസരിച്ച് കാണ്‍പൂരിലെ ഒരോ 20 വാഹനത്തിലും ഒന്ന് എന്ന കണക്കില്‍ ഇത്തരം സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട്.
Discussion about this post