മീററ്റ്: ബ്രിട്ടണില്‍നിന്ന് തിരിച്ചെത്തിയ രണ്ട് വയസുകാരിക്ക് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയ്ക്കും രോഗബാധയേറ്റിട്ടുണ്ട്. അതേസമയം, പുതിയ വൈറസ് വകഭേദമാണോ എന്ന കാര്യത്തില്‍ പരിശോധന നടത്തി വരികയാണ്.
കുടുംബത്തിലെ നാലു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ രണ്ടു വയസ്സുകാരിയുടെ സാമ്പിളില്‍ മാത്രമാണ് പുതിയ ഇനം കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മറ്റു സാമ്പിളുകള്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലേയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്നതിന് ശേഷമേ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ആണോ എന്ന കാര്യത്തില്‍ വ്യക്തത വരികയൊള്ളൂ.
ടിപി നഗറിലെ സാന്ത് വിഹാറിലാണ് കുടുംബം താമസിക്കുന്നത്. ഈ പ്രദേശം പോലീസ് അടച്ചിരിക്കുകയാണ്. കുടുംബവുമായി സമ്പര്‍ക്കമുണ്ടായവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു. രണ്ടുവയസ്സുകാരിയില്ക്കൂടി പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ പുതിയ വകഭേദം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഏഴായി ഉയര്‍ന്നിരിക്കുകയാണ്. ഈ ഇനം വൈറസ് പെട്ടെന്ന് പടര്‍ന്ന് പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post