ഹൈദരാബാദ്: തെലുങ്ക് താരം രാംചരണിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നുമാണ് രാം ചരണ്‍ ട്വിറ്ററില്‍ കുറിച്ചത്.
ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
അതേസമയം രാജ്യത്ത് പുതുതായി 16,432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,24,303 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1,48,153 ആയി. നിലവില്‍ 2,68,581 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനോടകം 98,07,569 പേര്‍ രോഗമുക്തി നേടി.
Request all that have been around me in the past couple of days to get tested.
More updates on my recovery soon. pic.twitter.com/lkZ86Z8lTF— Ram Charan (@AlwaysRamCharan) December 29, 2020
Discussion about this post