ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായി അധികാരത്തിലെത്തുന്ന ടിആര്‍എസിനെ സഖ്യത്തിന് ക്ഷണിച്ച് ബിജെപി. പ്രസ്താവനയ്ക്ക് പിന്നാലെ തങ്ങള്‍ക്ക് ആരുടെയും കൂട്ട് സഭ ആവശ്യമില്ലെന്ന് പറഞ്ഞ് ടിആര്‍എസും രംഗത്തെത്തി. കോണ്‍ഗ്രസ്, അസറുദ്ദീന് ഒവൈസിയുടെ എഐഎംഐ എ എന്നീ രാഷ്ട്രീയ കക്ഷികളൊഴികെ ഏത് പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ കെ ലക്ഷ്മണന് അറിയിച്ചു.
അധികാരത്തില്‍ എത്തുമെന്ന് ഉറപ്പിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്. അതിനുള്ള സീറ്റുകള്‍ ലഭിച്ചില്ലാ എങ്കില്‍ മറ്റ് രാഷ്ട്രീയ കക്ഷികളുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറെടുക്കുകയാണ് ബിജെപി. ടിആര്‍എസ് നിലപാട് വ്യക്തമാക്കിയതിന് ശേഷം അന്തിമ തീരുമാനം അമിത് ഷായും മോഡിയും എടുക്കുമെന്നും ലക്ഷ്മണന് അറിയിച്ചു.
എന്നാല്‍ ആരുമായും സഖ്യം ഇല്ലാതെ തന്നെ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് ടിആര്‍എസ് വ്യക്തമാക്കി. മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്നും ആരുടെയും സഖ്യം ആവശ്യം ഇല്ലെന്നും ടിആര്‍എസ് പ്രതിനിധി ഭാനുപ്രസാദ് പറഞ്ഞു. തെലങ്കാനയില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് ടിആര്‍എസ് ഒഴികെ മറ്റു രാഷ്ട്രീയ കക്ഷികള്‍ നോക്കിക്കാണുന്നത്. സാഹചര്യത്തിനനുസരിച്ച് സഖ്യം ചേരാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി രംഗത്തെത്തി.
Discussion about this post