ചെന്നൈ: ‘സഖാവിന് അഭിനന്ദനങ്ങള്‍’ ഇത് തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് ഉലക നായകന് കമല്‍ ഹാസിന്റ അഭിനന്ദനമാണ്. ട്വിറ്ററിലൂടെയാണ് തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന് തന്റെ അഭിനന്ദനം രേഖപ്പെടുത്തിയത്.
ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നു അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലേയ്ക്കാണ് ആര്യ രാജേന്ദ്രന് ചരിത്രം തിരുത്തി നടന്നു കയറിയത്.
മലയാള മാധ്യമങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലും പ്രാദേശിക ഭാഷകളിലെ പത്രങ്ങളിലും ആര്യയുടെ നേട്ടം വലിയ തോതില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ചരിത്രം തിരുത്തിയ ഇടതുമുന്നണിക്കും അഭിനന്ദന പ്രവാഹമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പടെ ആര്യയുടെ നേട്ടം വാര്‍ത്തയായി.
21കാരിയായ ആര്യ ഓള് സെയ്ന്റ്സ് കോളേജില്‍ ബിഎസ്സി ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. എസ്എഫ്ഐയിലും ബാലസംഘത്തിലും ആര്യ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഈ നേതൃഗുണമാണ് മേയര്‍ പദവി ആര്യയില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതും. മുടവന്മുഗള് വാര്‍ഡില്‍ നിന്നുമാണ് ഇരുപത്തിയൊന്നുകാരി ആര്യ വിജയിച്ചത്.