ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക സമരം പുരോഗമിക്കുന്നതിനിടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക സമരത്തെയും കാര്‍ഷിക നിയമത്തെയും കുറിച്ച് പ്രത്യക്ഷ പരാമര്‍ശങ്ങള്‍ ഒന്നും നടത്താതെ പുതുവത്സരവും കൊവിഡ് പ്രതിരോധത്തിലും ഊന്നല്‍ നല്‍കിയാണ് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ സംസാരിച്ചത്.
അതേ സമയം രാജ്യത്തെ യുവാക്കള്‍ക്ക് ഒരു വെല്ലുവിളിയും വലുതല്ലെന്നാണ് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. ‘ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല’ എന്നാണ് മോഡി പറഞ്ഞത്. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഡല്‍ഹിയിലെ സമരമുഖത്ത് നേരത്തെ നിശ്ചയിച്ചപോലെ പാത്രം കൊട്ടിയും കൈ കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. അതേസമയം സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കായിരിക്കും ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്ന് തന്നെയാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചത്.
When I look at India's youth, I feel elated & reassured. I feel so because my country's youth has 'Can Do' approach & the spirit of 'Will Do'. No challenge is too big for them. Nothing is beyond their reach: PM Modi during #MannKiBaat pic.twitter.com/Rfv5MQY66O
— ANI (@ANI) December 27, 2020
Discussion about this post