ഹൈദരാബാദ്: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് രജനീകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. ഇന്ന് താരം ആശുപത്രി വിട്ടേക്കും എന്നാണ് സൂചന.
വെള്ളിയാഴ്ച ആണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് താരത്തെ അഡ്മിറ്റ് ചെയ്തത്.
കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദില്‍ അണ്ണാത്തെയുടെ ചിത്രീകരണത്തിലായിരുന്നു താരം. ഇതിനിടയില്‍ സെറ്റിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. താരത്തിനും കൊവിഡ് പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനഫലം നെഗറ്റീവായിരുന്നു.
Discussion about this post