ഒറ്റ പ്രസവത്തില്‍ അഞ്ച് കുട്ടികള്‍; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രങ്ങള്‍

Aurangabad Zoo | Bignewslive

ഔറംഗാബാദ്: ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി സമൃദ്ധിസിദ്ധാര്‍ഥ് കടുവാ ഇണകള്‍. സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഈ കടുവാ ഇണകളുടെ കുഞ്ഞുങ്ങളുടെ ചിത്രമാണ്. ഔറംഗാബാദ് മൃഗശാലയിലാണ് സമൃദ്ധി കടുവ വീണ്ടും അമ്മയായത്. അതും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

കുഞ്ഞുങ്ങള്‍ക്ക് അമ്മ മുലപ്പാല്‍ നല്‍കുന്നുണ്ടെന്നും, അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും മൃഗശാല അധികൃതര്‍ പറയുന്നു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ അമ്മയുടെയും കുഞ്ഞിന്റേയും എല്ലാ ചലനങ്ങളും അധികൃതര്‍ നിരീക്ഷിച്ച് വരുന്നുണ്ട്. കൊടുംതണുപ്പിനെ നേരിടാനുള്ള പ്രത്യേക സൗകര്യം കുഞ്ഞുങ്ങള്‍ക്ക് കൂട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു.

സമൃദ്ധിയും പങ്കാളി സിദ്ധാര്‍ത്ഥും അഞ്ച് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി മാറിയിരിക്കുന്നുവെന്നും ആശംസകള്‍ നേരുന്നുവെന്നും മൃഗശാല അധികൃതര്‍ പറയുന്നു. 2016 ല്‍ ഇതേ ജോഡികള്‍ ഒരു ആണ്‍ കുഞ്ഞിനും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ആണ്‍ കുഞ്ഞ് കടുവയ്ക്കും മൂന്ന് പെണ്‍ കുഞ്ഞുങ്ങള്‍ക്കും സമൃദ്ധി ജന്മം നല്‍കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കും കൂടി ജന്മം നല്‍കിയിരിക്കുന്നത്.

Exit mobile version