കാശ്മീരില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്, ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ല; പ്രധാനമന്ത്രി നരേന്ദ്ര മോഡി

narendra modi | big news live

ന്യൂഡല്‍ഹി: ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജമ്മു കാശ്മീരിലെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ജമ്മു കാശ്മീരില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


‘ക്ഷേമപദ്ധതികളുടെ ഗുണം രാജ്യത്തെ ഒരോ പൗരന്മാര്‍ക്കും ലഭിക്കും. ജനാധിപത്യം പിന്തുണച്ച കാശ്മീര്‍ ജനതക്ക് അഭിനന്ദനങ്ങള്‍. വികസനത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. സുതാര്യമായ തെരഞ്ഞെടുപ്പാണ് കാശ്മീരില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലം തിളക്കമാര്‍ന്ന ഭാവിയെ സൂചിപ്പിക്കുന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണ് ഇവിടെ ജയിച്ചത്. അധികാരത്തോട് ബിജെപിക്ക് ആര്‍ത്തിയില്ല’ എന്നാണ് നരേന്ദ്ര മോഡി പറഞ്ഞത്.

ജമ്മു കാശ്മീരിന്റെ വികസനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജമ്മു കാശ്മീരിന്റെ ആരോഗ്യ, അടിസ്ഥാന വികസന രംഗത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


അതേസമയം ചിലര്‍ ഡല്‍ഹിയില്‍ ഇരുന്ന് ജമ്മു കാശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. ചിലര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. എന്നാല്‍ ചിലര്‍ ഇത് തടയുന്നു. പുതുച്ചേരിയില്‍ ഇതുവരെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Exit mobile version