ഭോപ്പാല്‍: യോഗി ആദിത്യനാഥ് സര്‍ക്കാരിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും ലൗ ജിഹാദ് നിയമം പാസാക്കി. ഇന്ന് ചേര്‍ന്ന ക്യാമ്പിനറ്റ് മീറ്റിംഗിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
പുതിയ നിയമം അനുസരിച്ച് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ രണ്ട് മുതല്‍ പത്തു വര്‍ഷം വരെ തടവും ശിക്ഷയും അന്‍പതിനായിരം രൂപ വരെ പിഴയും ലഭിക്കുമെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.
നിര്‍ബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവര്‍ത്തനങ്ങളെ തടയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് ഈ നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിര്‍മാണം നടത്തുമെന്ന് നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികള്‍ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിര്‍മ്മാണം നടത്തുന്നതെന്നാണ് ബിജെപിയുടെ വാദം.
Under the new MP Freedom of Religion Bill 2020, forced conversion of a minor, woman or a person from Scheduled Caste or Scheduled Tribe, would draw a minimum jail term of 2-10 years with a minimum penalty of Rs 50,000: Madhya Pradesh Home Minister Narottam Mishra https://t.co/yYErFH85fH pic.twitter.com/rJM0lfZU3p
— ANI (@ANI) December 26, 2020
Discussion about this post