മുംബൈ: കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ വെല്ലുവിളിയായിരുന്നു മുംബൈയിലെ ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധം ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ധാരാവി.
ഒറ്റ കേസുകള്‍ പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രിലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതാദ്യമായാണ് പുതിയ രോഗിയില്ലാതെ ധാരാവിയില്‍ ഒരുദിവസം കടന്നുപോകുന്നത്. ഇതുവരെ 3788 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചേരിയില്‍ നിലവില്‍ 12 ആക്ടീവ് കേസുകള്‍ മാത്രമാണുള്ളത്.
ഉയര്‍ന്ന പരിശോധനാനിരക്കും നിര്‍ബന്ധിത ഐസോലേഷനുമാണ് പത്തുലക്ഷത്തോളം പേര് തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കോവിഡിനെ പിടിച്ചുക്കെട്ടാന്‍ തുണച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ഉള്‍പ്പടെ അംഗീകാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെ ധാരാവി മോഡലിനെ തേടി എത്തിയിരുന്നു. ജുലൈ 26ന് ശേഷം ചേരിയില്‍ കേസുകള്‍ കുറവാണ്.
Discussion about this post